കോവിഡ്-19 നെ പ്രതിരോധിക്കാൻ മേരി മീഡിയാട്രിക്‌സ് സ്കൂൾ "തൂവാല" വിപ്ലവുമായി സർക്കാരിനൊപ്പം....#breakthechain
മേരി മീഡിയാട്രിക്‌സ് സ്കൂൾ കേരള ഗവൺമെന്റിന്റെ കൊറോണ വൈറസിനെതിരിയുള്ള പ്രവർത്തനങ്ങളിൽ അഭിമാനിക്കുകയും സർക്കാരിനെ അഭിനന്ദിക്കുകയും ചെയ്യുന്നു. #fight_against_corona
വളരെ ഭീതിജനകമായ രീതിയിൽ വൈറസ് പടർന്നു പിടിക്കാതിരിക്കാൻ സർക്കാരിനൊപ്പം ഒരുമിച്ചു നിന്ന് ഈ വലിയ വിപത്തിൽ നിന്ന് നാടിനെയും ജനങ്ങളെയും രക്ഷിക്കാനുള്ള ബാധ്യത ഓരോ പൗരനും ഉണ്ടെന്നുള്ള വലിയ ആശയം നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്ക് പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് മേരി മീഡിയാട്രിക്‌സ് സ്കൂൾ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് "തൂവാല" വിപ്ലവത്തിലൂടെ 1000 തൂവാലകൾ നൽകിക്കൊണ്ട് സർക്കാരിന് പിന്തുണയായി കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ അണിചേരുന്നത്.
ഈ തൂവാല വിപ്ലവം ഉദ്‌ഘാടനം ചെയ്തത് ബഹുമാനപ്പെട്ട ടി.വി. രാജേഷ് M L A ആണ്. സ്കൂൾ മാനേജർ, റവ. സി. ആനി ജോസഫ്; റവ. ഫാ. ബെന്നി നിരപ്പേൽ, തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ; റവ. ഫാ. മനു മാപ്പിളപ്പറമ്പിൽ, മദർ തെരേസ ചർച്ച് വികാരി; M A ദാസൻ പുലിയൂൽ, Mr. ജെയിംസ്, Mrs. സിനി, മറ്റു മാതാപിതാക്കൾ, ടീച്ചേർസ് തുടങ്ങിയവർ പങ്കെടുത്തു.
Comments